തിരുവനന്തപുരത്ത് 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; വരും ദിവസങ്ങളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി ബിജെപി നേതാവ്

തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ നിന്നും 50 പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തുന്നതായി ബിജെപി നേതാവ് വിവി രാജേഷ് അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്നാണ് 50 പ്രവര്‍ത്തകര്‍ ബിജെപിയിലെത്തുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവി രാജേഷ് ഇക്കാര്യം അറിയിച്ചത്. കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലെത്തുന്നത്.

ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ എത്തുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് 50 പ്രവര്‍ത്തകര്‍ ബിജെപി യിലെത്തുന്നു.കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപി യിലെത്തും.

Exit mobile version