‘ഞങ്ങളുടെ ഡ്യൂട്ടി ആണ് കുഞ്ഞേ’, ശരിക്കും ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സു നിറഞ്ഞുപോയി, പോലീസിലും ഉണ്ട് ചില നന്മ മരങ്ങള്‍, അത് കൊണ്ട് പോലീസിനെ മൊത്തം അടച്ചാക്ഷേപിക്കരുത്; ഒരു അനുഭവക്കുറിപ്പ്

തൃശ്ശൂര്‍: കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായമായി എത്തുകയും തെറ്റായ വഴിയിലൂടെ പോയവരെ നല്ല വഴിയിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചതുമായ ചില പോലിസുകാരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പോലീസുകാരിലെ ചില നന്മ മരങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് മുബാരിസ് മുഹമ്മദ് എന്ന വ്യക്തി.

പോലീസിലും ഉണ്ട് ചില നന്മ മരങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് മുബാരിസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കസേരയുടെ വലുപ്പമോ നക്ഷത്ര ചിഹ്നങ്ങളുടെ എണ്ണമോ ഇവിടെ തടസ്സമാകാതെ പ്രതിസന്ധികളില്‍ പലപ്പോഴും സാന്ത്വനമായി ഉണ്ട് ഈ തണല്‍ മരങ്ങള്‍.. .അത് കൊണ്ട് പോലീസിനെ മൊത്തം അടച്ചാക്ഷേപിക്കരുത് എന്നും സ്വന്തം അനുഭവം തുറന്നെഴുതി മുബാരിസ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അനുഭവ_കുറുപ്പ് മനുഷ്യ മാനസങ്ങള്‍ പോലീസിലും ഉണ്ട് ചില നന്മ മരങ്ങള്‍ സ്‌നേഹത്തണലുകള്‍കഴിഞ്ഞ ആഴ്ച എന്റെ ഭാര്യയെ medicity ഹോസ്പിറ്റല്‍ അപ്രതീക്ഷിതമായി ഡെലിവറി കേസില് അഡ്മിറ്റ് ചെയ്യേണ്ടി വന്നുഅവിടുത്തെ പ്രൊസീജ്യര്‍ എല്ലാം കഴിഞ്ഞപ്പോള്‍ സമയം രാത്രി 12.30am ഹോസ്പിറ്റലിലെ റൂള്‍ പ്രകാരം ഒരാള്‍ക്ക് മാത്രമേ patientinte കൂടെ പറ്റുകയുള്ളൂ അങ്ങനെ ഞാനും പെങ്ങളും പുറത്തായി പെട്ടന്ന് ഉള്ള വരവായതു കൊണ്ട് കൈയില്‍ കിടക്കാന്‍ പായോ കഴിക്കാന്‍ ആഹാരമോ ഒന്നും കരുതിയില്ല ഹോസ്പിറ്റല്‍ സെക്യൂരിറ്റീസിനോട് ചോദിച്ചപ്പോള്‍ ഇ സമയം ചുറ്റുവട്ടത്ത് ഒന്നും കട കാണാന്‍ സാധ്യത ഇല്ലന്ന് പറഞ്ഞു ഞങ്ങള്‍ രണ്ട് പേരും കൊല്ലം ബൈപാസില്‍ കുറെ അലഞ്ഞ് തിരിഞ്ഞു അങ്ങനെ നോക്കുമ്പോള്‍ ആണ് നൈറ്റ് പെട്രോളിങ്ങിന്റെ ജീപ്പ് കണ്ടത്

ഞാന്‍ രണ്ടും കല്പിച്ചു നേരെ അവരുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു (മനസ്സില്‍ വല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു) കാര്യം പറഞ്ഞപ്പോള്‍ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്ന് പോവുന്ന രീതിയിലായിരുന്നു ആ സാറുംമാര്‍ ഞങ്ങളോട് പെരുമാറിയത് ഞാന്‍ പറഞ്ഞത് എല്ലാം കേട്ട ശേഷം അവര്‍ കുറെ ഹോട്ടല്‍കാരെ വിളിച്ചു അവസാനം എങ്ങും ഭക്ഷണം ഇല്ലന്ന് കണ്ടപ്പോള്‍ ഞങ്ങളയും കൊണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലില്‍ പോവുകയും അവരോട് കാര്യങ്ങള്‍ പറഞ്ഞ് ഭക്ഷണം ഉണ്ടാക്കിച്ച് പാക്ക് ചെയ്ത് തരുകയും കിടക്കാന്‍ ഉള്ള പായ സ്വന്തം റൂമില്‍ നിന്ന് എടുത്ത് തരുകയും ചെയ്തു ഭക്ഷണത്തിന്റെ പൈസ ഞാന്‍ ആ സാറിന്റെ അടുത്തേക്ക് നീട്ടിയപ്പോള്‍ ആ സാര്‍ പറഞ്ഞ ഒരു വാക്ക് ഉണ്ട് ഇതും ഞങ്ങളുടെ ഡ്യൂട്ടി ആണ് കുഞ്ഞേ എന്ന സത്യം പറഞ്ഞാല്‍ അത്ര വിശപ്പിലും എന്റെയും പെങ്ങളുടെയും മനസ്സ് നിറഞ്ഞ് പോയി തിരിച്ച് ഞങ്ങളെ സേഫ് ആയി ഹോസ്പിറ്റലിന്റെ മുന്‍പില്‍ എത്തിച്ചപ്പോളും സാര്‍ പറഞ്ഞത് എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം എന്നായിരുന്നു
വാല്‍_കഷ്ണം :കസേരയുടെ വലുപ്പമോ നക്ഷത്ര ചിഹ്നങ്ങളുടെ എണ്ണമോ ഇവിടെ തടസ്സമാകാതെ പ്രതിസന്ധികളില്‍ പലപ്പോഴും സാന്ത്വനമായി ഉണ്ട് ഈ തണല്‍ മരങ്ങള്‍.. .അത് കൊണ്ട് പോലീസിനെ മൊത്തം അടച്ചാക്ഷേപിക്കരുത്

Exit mobile version