എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു; കസ്റ്റംസിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം.

ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസിൽ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി കസ്റ്റംസിനോട് നിർദേശിച്ചു.

അതേസമയം, കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും നൽകിയിരുന്നില്ല. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ശിവശങ്കർ അറിയിച്ചു.

എന്നാൽ, അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് കോടതിയിൽ അറിയിച്ചത്. കേസ് 23ന് വീണ്ടും പരിഗണിക്കും.

Exit mobile version