പാളം മുറിച്ചുകടക്കുന്നതിനിടെ കുതിച്ചെത്തിയ ട്രെയിന്‍ തട്ടി; യുവാവിന് ദാരുണാന്ത്യം

ചേര്‍ത്തല: ആലപ്പുഴ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തൈയ്ക്കല്‍ വട്ടക്കര തെങ്ങ്പറമ്പില്‍ മോഹനന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. തങ്കി ലെവല്‍ക്രോസില്‍ വെച്ചാണ് യുവാവിനെ ട്രെയിന്‍ തട്ടിയത്.

സംഭവസ്ഥലത്ത് വിഷ്ണുവിന്റെ സൈക്കിളും കണ്ടെത്തി. അപകടസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. സ്ഥലത്തെത്തിയ പട്ടണക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂകര്‍ത്തിയാക്കി. മൃതദേഹം താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

കൊവിഡ് ടെസ്റ്റ് വിധേയമാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഐ.ടി.ഐ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു വിഷ്ണു.

Exit mobile version