‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയുമെന്ന് വ്യാജപ്രചരണം; നുണ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഎ റഹീം

തൃശ്ശൂര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയുമെന്ന് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു.

ഇത്തരം നുണ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും എഎ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍
പറയുന്നു.

Exit mobile version