ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി നോക്കുന്നതിരെ പ്രതിഷേധം! രമേശ് ചെന്നിത്തല രാജി വയ്ക്കണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്

കോഴിക്കോട്: ലീഗ് ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖ് ജോലി നോക്കുന്നതിനെതിരെ പ്രതിഷേധവുമായി ഐഎന്‍എല്‍ രംഗത്ത്. വിഷയത്തില്‍ രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന നിലയ്ക്ക് സര്‍ക്കാരിന്‍ നിന്നും കൈപ്പറ്റിയ ശമ്പള തുക സിദ്ദിഖ് തിരിച്ചടയ്ക്കണം. ചെന്നിത്തലയ്ക്കും സിദ്ദിഖിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ അസീസ് പറഞ്ഞു. ചെന്നിത്തലയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖും രാജിവെക്കും വരെ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016 ജൂണ്‍ 21 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സിദ്ദിഖ് എംവി ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോഴിക്കോട് ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് എംവി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് സര്‍ക്കാര്‍ ശമ്പളവും പറ്റുന്നുണ്ട്.
75000 ത്തോളം രൂപയാണ് ഖജനാവില്‍ നിന്ന് ഒരു മാസം ഇയാള്‍ക്കായി ചെലവഴിക്കുന്നത്.

Exit mobile version