കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന്‍ ആണ് മരിട്ടത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡില്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. ജില്ലയില്‍ ഇന്നലെ 556 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 520 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

Exit mobile version