പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും

കൊച്ചി: പച്ചക്കറി മാര്‍ക്കറ്റിലെ പത്തോളം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ മാര്‍ക്കറ്റ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റാണ് ഇന്ന് മുതല്‍ അടച്ചിടുക. മൂന്ന് ദിവസം കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും മാര്‍ക്കറ്റ് തുറക്കുന്ന കാര്യം തീരുമാനിക്കുക.

അതേസമയം എറണാകുളത്ത് കഴിഞ്ഞ ദിവസം 911 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധമുണ്ടായത്. ജില്ലയിലെ ഇരുപത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

Exit mobile version