സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി സ്വദേശി തവക്കല്‍ മന്‍സിലില്‍ ഉസ്മാനാണ് മരിച്ചത്. 65 വയസായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം 545 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Exit mobile version