മന്ത്രി എകെ ശശീന്ദ്രന്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീയുമായി സമ്പര്‍ക്കത്തില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എകെ ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

ഒക്ടോബര്‍ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ മന്ത്രിക്കൊപ്പം ഡിഎംഒയും പങ്കെടുത്തിരുന്നു. യോഗത്തില്‍ തീര്‍ത്തും ക്ഷീണിതയായ കാണപ്പെട്ട ഡിഎംഒയോട് നിരീക്ഷണത്തില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ആണ് ജയശ്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Exit mobile version