പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം, ജയില്‍മോചിതനാകുന്നത് 23 ദിവസങ്ങള്‍ക്കു ശേഷം

കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ല.

കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. 23 ദിവസത്തിനു ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്. കഴിഞ്ഞ മാസം 17നാണ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

Exit mobile version