കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കളക്ടര്‍ എസ് സുഹാസ്

കൊച്ചി: കോവിഡ് സംബന്ധിച്ച് നിരവധി വ്യാജവാര്‍ത്തകളാണ് ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്ന രീതിയയില്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്നും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലായി പ്രചരിച്ചിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച സത്യാവസ്ഥ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയത്.

നിരവധി ആളുകള്‍ വരുന്ന സ്ഥലമാണ് കൊച്ചി ലുലു മാള്‍. കോവിഡ് സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തക്കസമയത്ത് തന്നെ ലുലു മാള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പൂര്ണമായും ഇതിനോട് സഹകരിക്കുക മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായി. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തു. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version