സ്ത്രീത്വത്തിന് വിലയില്ലേ?ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി; ഇതെല്ലാം വേലയാണ്: പിസി ജോർജ്ജ്

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകളെ നിരന്തരം ആക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുസ്ത്രീകളും വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. മനോരമയിലെ ചർച്ചയ്ക്കിടെയായിരുന്നു പിസി ജോർജ്ജിന്റെ പ്രതികരണം.

പിസി ജോർജ്ജിന്റെ പ്രതികരണം: ‘ഇതു കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ? വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ഇത് അതാണോ ചെയ്‌തേ.

ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവർ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നു. അപ്പോൾ ഇതെല്ലാം േപരുണ്ടാക്കാനുള്ള വേലയാണ്.’- അദ്ദേഹം പറഞ്ഞു.

Exit mobile version