കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി

പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു

ആലപ്പുഴ: 59ാമത് സംസ്ഥാന യുവജനോത്സവത്തിന്റെ വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അതോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം അപ്പീലുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപ്പീലുകള്‍ കുറഞ്ഞത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു.കഴിഞ്ഞ തവണ കലോത്സവത്തിന്റെ മുഴുവന്‍ ചിലവ് ഒരുകോടിക്ക് മുകളില്‍ പോയിരുന്നു. ഇത്തവണ ചിലവ് 40 ലക്ഷത്തിനകത്ത് നിര്‍ത്താനാണ് ആലോചിക്കുന്നത്.

Exit mobile version