ആര്‍ഭാടങ്ങളുടെ അകമ്പടിയില്ലാതെ കൗമാര കലാമേളയ്ക്ക് ഇന്ന് തുടക്കം

ആലപ്പുഴ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് ഇതുവരെ 25 അപ്പീലുകളാണ് ലഭിച്ചിരിക്കുന്നത്

ആലപ്പുഴ: 59ാമത് സംസ്ഥാന യുവജനോത്സവത്തിന് ഇന്ന് തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രാവിലെ 8.45 ന് പതാക ഉയര്‍ത്തിയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ശേഷം 59 വിദ്യാര്‍ത്ഥികള്‍ മണ്‍ ചെരാതു തെളിയിക്കും. 29 വേദികളാണ് കലോത്സവത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് 62 ഇനങ്ങളിലാണ് മത്സരം നടക്കുക.

പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് കുറച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ കലാമേള നടക്കുക. 12,000 മത്സരാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് വേദികള്‍ ഒരുക്കിയത്.സൗജന്യമായാണ് ഇത്തവണ പഴയിടം മോഹനന്‍ നമ്പുതിരി സദ്യയൊരുക്കുന്നത്. സദ്യ ഒരുക്കാനുളള മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

Exit mobile version