കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്.

കൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്‌നമുണ്ടാക്കാന്‍ പോയ സുരേന്ദ്രന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാര്‍ശം. എന്നാല്‍ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. കേസില്‍ ഇന്ന് കൂടുതല്‍ വാദം കേട്ട ശേഷം വിധി പറയാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version