കോംഗോ പനി സംശയിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു; അടുത്തിടപഴകിയവര്‍ ചികിത്സയില്‍

തൃശ്ശൂര്‍: കോംഗോ പനി സംശയത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളുടെ രക്ത-സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

എന്നാല്‍ ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നതു തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 24 പേരാണ് ഇയാളുമായി അടുത്തിടപഴകിയതുകൊണ്ട് നിരീക്ഷണത്തിലുള്ളത്. ഇവരെ നിരീക്ഷിക്കുന്നത് 14 ദിവസം കൂടി തുടരും.
ഹനാന്‍

Exit mobile version