സണ്ണി ജോസഫ് എംഎല്‍എയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കണ്ണൂര്‍: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ജോസഫ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പ്രിയ സുഹൃത്തുക്കളെ, 22-09-2020 ന് രാവിലെ ഞാന്‍ നടത്തിയ ആന്റി ജന്‍ ടെസ്റ്റില്‍ കോവിഡ് 19 ഫലം പോസിറ്റീവ് ആണ്. ആയതിനാല്‍ ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ ആവേണ്ടതാണ്.

Exit mobile version