തമിഴ്നാട്ടില്‍ ജോലി തേടി പോയി 16 കാരിയുമായി പ്രണയത്തിലായി; ഒടുവില്‍ പെണ്‍കുട്ടിയെ പൊക്കി നാട്ടിലേക്ക് കടന്നു; യുവാവിനെ വലയിലാക്കി പോലീസ്!

16കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് തമിഴ്‌നാട് പോലീസ് സംഘം മനുവിനെ തേടി അത്തിക്കൊത്തെത്തിയത്.

കാഞ്ഞങ്ങാട്: തമിഴ്‌നാട്ടില്‍ നിന്നും 16 കാരിയെ തട്ടിക്കൊണ്ടുവന്ന കേസില്‍ യുവാവിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അത്തിക്കോത്തെ മനുവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ തമിഴ്‌നാട് താരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

16കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് തമിഴ്‌നാട് പോലീസ് സംഘം മനുവിനെ തേടി അത്തിക്കൊത്തെത്തിയത്.

തമിഴ്‌നാട് ചിന്താമണിയിലെ 16 വയസ്സുകാരിയെയാണ് മനു നാട്ടിലേക്ക് തട്ടിക്കൊണ്ടുവന്നത്. ജോലി തേടി തമിഴ്‌നാട്ടില്‍ എത്തിയ മനു 16കാരിയുമായി പ്രണയത്തിലാവുകയും നാട്ടിലേക്ക് തട്ടിക്കൊണ്ടുവരികയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത തമിഴ്‌നാട് പോലീസ് ഹൊസ്ദുര്‍ഗിലെത്തി ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെയാണ് മനുവിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്.

Exit mobile version