‘പെരുമഴയത്തും അണയാത്ത കനല്‍’ കൊച്ചിയില്‍ ബിജെപിയുടെ കൂട്ട മാര്‍ച്ചില്‍ ഒറ്റയാന്‍ പ്രതിരോധവുമായി സിപിഎമ്മുകാരന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വന്‍ കോലാഹലങ്ങളാണ് പ്രതിപക്ഷവും ബിജെപി നേതൃത്വം സംസ്ഥാനത്ത് നടത്തി വരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പോലും അവഗണിച്ചും കൂട്ടം കൂടിയും മറ്റും വന്‍ പ്രതിഷേധങ്ങളാണ് അഴിച്ചു വിടുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മറ്റൊരു കാഴ്ചയാണ്.

മന്ത്രി കെടി ജലീലിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയില്‍ ഒരു ഒറ്റയാന്‍ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് സിപിഎം അനുഭാവി. പെരുമഴയെ പോലും അവഗണിച്ചാണ് തന്റെ ചെങ്കൊടി കൈയ്യിലേന്തി ഒറ്റയ്ക്ക് പ്രതിരോധം തീര്‍ത്തിരിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകന്‍ കൈയ്യിലെ ചെങ്കൊടി പാറിച്ച് നില്‍ക്കുകയായിരുന്നു. കൂട്ടത്തോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് തന്റെ ഒറ്റയാള്‍ പ്രതിരോധം.

ശേഷം പോലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെടി ജലീലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കൊച്ചിയില്‍ നിന്ന് ഇത്തരത്തില്‍ വേറിട്ടൊരു കാഴ്ച. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കനലൊരു തരി മതിയെന്ന വാക്കാണ് ഇവിടെ കാണുന്നതെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഞങ്ങളിലൊന്നേ അവശേഷിക്കുകയുള്ളൂ എങ്കില്‍ പോലും അയാളൊറ്റൊയ്‌ക്കൊരു പാര്‍ട്ടിയായി മാറുമെന്ന മുദ്രാവാക്യങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷവും മറ്റും ഒരുപോലെ പ്രതിഷേധങ്ങള്‍ നടത്തിയാലും നിലകൊള്ളുന്നത് എന്നും അതേപടി നില്‍ക്കുമെന്നതും ഈ ഒറ്റ ദൃശ്യത്തിലൂടെ വെളിപ്പെടുകയാണെന്നും സോഷ്യല്‍മീഡിയയിലൂടെ സിപിഎം അനുഭാവികളും പറഞ്ഞുവെയ്ക്കുന്നു.

Exit mobile version