900 കടന്ന് കൊവിഡ് രോഗികള്‍; വ്യാപന ഭീതിയില്‍ തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. കൊവിഡ് രോഗികളുടെ എണ്ണം 900 കടന്നു. ഇന്ന് 926 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.അതില്‍ 893 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിച്ചത്. കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 501 ആയി. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Exit mobile version