വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം, പുറത്തിറങ്ങാനാകാതെ ഉദ്യോഗസ്ഥര്‍; പോലീസില്‍ പരാതി നല്‍കി

വടകരയില്‍ സര്‍വ്വേയ്ക്ക് പോയ ഇരുവരും തട്ടിപ്പുകാരാണെന്നാണ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്

കോഴിക്കോട്: സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം. നാണക്കേടുമൂലം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായ ഉദ്യാഗസ്ഥര്‍ ഒടുവില്‍ പോലീസില്‍ പരാതി നല്‍കി.

ജില്ലാ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ കെ ബാബുരാജ്, ഇന്‍വെസ്റ്റിഗേറ്റര്‍ വി പ്രതീഷ് എന്നിവര്‍ക്കെതിരെയാണ് ഫോട്ടോ സഹിതം വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം ഉണ്ടായിരിക്കുന്നത്.

വടകരയില്‍ സര്‍വ്വേയ്ക്ക് പോയ ഇരുവരും തട്ടിപ്പുകാരാണെന്നാണ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ ഭാഗമായി വടകര കോട്ടപ്പള്ളിയിലെത്തിയപ്പോഴാണ് ചിലര്‍ ഇവരെ എതിര്‍ത്തത്. ഈ സംഭവത്തിന് ശേഷമാണ് വാട്‌സാപ്പില്‍ അപവാദ പ്രചാരണം തുടങ്ങിയത്.

Exit mobile version