സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട തിരുവല്ല നെടുമ്പ്രം സ്വദേശി പിടി സുരേഷ് കുമാറാണ് മരിച്ചത്. 56 വയസായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു.

അതേസമയം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കനത്ത ആശങ്കയിലാണ് അധികൃതര്‍. നിലവില്‍ 949 പേരാണ് പത്തനംതിട്ടയില്‍ ചികിത്സയിലുള്ളത്.

Exit mobile version