‘അതിലൊരു തീരുമാനമാക്കിയിട്ട് മോന്‍ വാ..’ ട്രാഫിക്ക് പോലീസിന്റെ ട്രോള്‍ തരംഗം ആകുന്നു!

ചിരുപ്പിച്ചും ചിന്തിപ്പിച്ചും ബോധവല്‍ക്കരിക്കാന്‍ കേരള പോലീസിന്റെ ഫേസ് ബുക്ക് ഒരു പ്രധാന ഘടകമാണ്

തിരുവനന്തപുരം: ജനങ്ങളെ ഒരെ പോലെ ചിരുപ്പിച്ചും ചിന്തിപ്പിച്ചും ബോധവല്‍ക്കരിക്കാന്‍ കേരള പോലീസിന്റെ ഫേസ് ബുക്ക് ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജ് സോഷ്യല്‍ മീഡിയയിലെ താരാമാണ്. ഇപ്പോഴിതാ ട്രാഫിക്ക് പൊലീസിന്റെ പേജും അതുപോലെയാകുകയാണ്. റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും വളരെ രസകരമായ ട്രോളുകളിലൂടെ ബോധവല്‍ക്കരണം നടത്തുകയാണ് ഈ പേജിലൂടെ ട്രാഫിക്ക് പൊലീസ്. കഴിഞ്ഞദിവസം ഹെല്‍മറ്റിനെക്കുറിച്ച് പൊലീസ് പങ്കു വച്ച ട്രോള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു.

പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവാവും പെണ്‍കുട്ടിയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലിരിക്കുന്ന യുവാവിനോട് ആദ്യം അതിലൊരു തീരുമാനമാക്കിയിട്ട് മോന്‍ വാ എന്നു പെണ്‍കുട്ടി പറയുന്നതാണ് ട്രോള്‍. ഇപ്പോഴത്തെ പിള്ളേരെല്ലാം പ്രാക്ടിക്കലാണെന്നും ഇരുചക്ര വാഹന യാത്രയില്‍ ഹെല്‍മെറ്റ് ശീലമാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റിന് കമന്റും ഷെയറുകളുമായി നിരവധിയാളുകളാണ് എത്തുന്നത്.

Exit mobile version