ഫീസ് അടയ്ക്കാത്തതിന് 200ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കി; മണിക്കൂറുകള്‍ക്കകം നടപടി പിന്‍വലിച്ച് കുട്ടികളെ തിരിച്ചെടുത്തു

പാലക്കാട്: സ്‌പെഷ്യല്‍ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. പാലക്കാട് ജില്ലയിലെ തത്തമംഗലത്തേയും കൊല്ലങ്കോട്ടെയും ചിന്മയ വിദ്യാലയങ്ങളിലെ 200ഓളം വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുകയായിരുന്നു.

എല്ലാ വിദ്യാര്‍ത്ഥികളേയും തിരിച്ചെടുത്തു. കൊവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ രക്ഷാകര്‍ത്താക്കള്‍ ട്യൂഷന്‍ ഫീസ് അടച്ചിരുന്നെങ്കിലും സ്പെഷ്യല്‍ഫീസ് അടക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ ക്ലാസുകളില്‍ നിന്നും പുറത്താക്കുകയായിരുന്നു.

സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഫീസ് അടക്കാമെന്ന് രക്ഷാകര്‍ത്താക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ മാനേജ്മെന്റ് അതിന് അനുവാദം നല്‍കാതിരിക്കുകയായിരുന്നു.

Exit mobile version