സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറന്നേക്കും; തീരുമാനം വൈകാതെ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബീയർ വൈൻ പാർലറുകളും ഉടൻ തുറന്നേക്കും. എക്‌സൈസ് വകുപ്പ് ഇക്കാര്യത്തിൽ സർക്കാരിന് ശുപാർശ കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഈ ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. രാജ്യത്ത് പലഭാഗത്തും ബാറുകൾ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. ആരോഗ്യവകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. നിലവിൽ ബാറിലൂടെ മദ്യം വിറ്റഴിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലെ വിൽപ്പനയ്ക്ക് തിരിച്ചടിയായെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.

Exit mobile version