സ്വപ്‌ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവില്‍ സ്വപ്ന വിയ്യൂര്‍ വനിതാ ജയിലിലെ എന്‍ഐഎ ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, റെമീസ്, സംജു എന്നിവരുള്‍പ്പെടെ എട്ടുപേര്‍ വിയ്യൂര്‍ ജയിലിലാണ്. അതിസുരക്ഷാ ജയിലില്‍ വനിതാ തടവുകാര്‍ക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.

Exit mobile version