ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍ തന്നെ നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.

നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണ. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഉപതെരഞ്ഞടുപ്പ് ആവശ്യമായി വരികയായിരുന്നു.

Exit mobile version