കാര്‍ തകര്‍ത്തു, പിന്നാലെ പച്ചക്കറികളും; ഇടുക്കിയില്‍ പൂണ്ട് വിളയാടി കാട്ടാന, എല്ലാം തകര്‍ത്തതിനു പിന്നാലെ കാടുകയറി

ഇടുക്കി: ഇടുക്കിയില്‍ പൂണ്ട് വിളയാടി കാട്ടാന. കാറും പച്ചക്കറികളും തകര്‍ത്തു. കണ്ണന്‍ദേവന്‍ കബനി കടലാര്‍ എസ്റ്റേറ്റില്‍ തങ്കപാണ്ഡ്യന്റെ കാറാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടാന കേറി തകര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്റ്റേറ്റില്‍ നിലയുറപ്പിച്ച ഒറ്റയാന അര്‍ധരാത്രിയോടെ ലയത്തിന് സമീപത്തെത്തുകയും പട്ടി കുരച്ചതോടെ കാറിന്റ ചില്ല് അടിച്ചു തകര്‍ക്കുകയുമായിരുന്നു.

സമീപത്തെ രാമസ്വാമിയുടെ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വിളവെടുക്കാന്‍ പാകമായി നിന്ന കാബേജും കാരറ്റും നശിപ്പിക്കുകയും ചെയ്തു. എല്ലാം നാമാവശേഷമാക്കിയതിനു ശേഷം കാടു കയറുകയായിരുന്നു.

Exit mobile version