കുറച്ചു ദിവസമായി ആഹാരം വേണ്ട, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ; എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ, സോറി; മരിച്ച യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവം നാടിന് നൊമ്പരമാകുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29) ആണ് തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യാ കുറിപ്പിൽ അനു പറയുന്നു.

പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റിൽ 76-ാം റാങ്കുകാരനായിരുന്നു. ഈ ജോലിയും ലഭിക്കാതെ വന്നതോടെ മാനസികമായി തളർന്നതായിരുന്നു അനു. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി-അനുവിന്റെ ആത്മഹത്യാ കുറിപ്പിൽ പറയു്‌നതിങ്ങനെ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ- 1056, 0471 2552056)

Exit mobile version