വനിതാ മതില്‍ പണിയാന്‍ മേസ്തിരിമാരെ അന്വേഷിക്കും മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഒരു മതിലെങ്കിലും കെട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; പരിഹാസത്തോടെ എംകെ മുനീര്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാരിനൊപ്പം സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: വനിതാ മതില്‍ പണിയാന്‍ മേസ്തിരിമാരെ അന്വേഷിക്കും മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഒരു മതിലെങ്കിലും കെട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉപ പ്രതിപക്ഷനേതാവും എംഎല്‍എയുമായ എംകെ മുനീര്‍.

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് എംകെ മുനീര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാരിനൊപ്പം സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് മതിലുണ്ടാക്കുന്നതെങ്കില്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതാണ് നല്ലത്. മതിലല്ല, വീടാണ് സംസ്ഥാനത്ത് പണിയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Exit mobile version