തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്; രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 461 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 445 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജില്ലയില്‍ കൊവിഡ് മരണ നിരക്കും കുതിച്ചുയരുകയാണ്.

ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 13 മരണങ്ങളില്‍ 12 12ഉം തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), വട്ടവിള സ്വദേശി ദേവനേശന്‍ (74), ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), ചെങ്കല്‍ സ്വദേശി ഓമന (53), വെളിയന്നൂര്‍ സ്വദേശി സിറാജ് (50), പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Exit mobile version