കെഎസ്ആര്‍ടിസിയുടെ ‘ബസ് ഓണ്‍ ഡിമാന്റ്’; പ്രത്യേകതകള്‍ ഇതൊക്കെ

പാലക്കാട്: പാലക്കാട് ജില്ലയിലെ മൂന്നാമത്തെ ബോണ്ട് സര്‍വ്വീസ് ഇന്ന് പ്രയാണം ആരംഭിച്ചു. എലവഞ്ചേരി – പാലക്കാട് കളക്ട്രേറ്റ് റൂട്ടില്‍ പാലക്കാട് ജില്ലയിലെ മൂന്നാമത്തെ BOND (BUS ON DEMAND) സര്‍വ്വീസിന്റെ ഉദ്ഘാടനം കരിങ്കുളം ജംഗ്ഷനില്‍ 25.08.2020 രാവിലെ 08:00 മണിക്ക് ബഹു: നെന്മാറ എം.എല്‍.എ ശ്രീ. കെ. ബാബു നിര്‍വ്വഹിച്ചു.

നിലവില്‍ പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് BOND – Bus on Demand പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതല്‍ സര്‍വ്വീസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി ഉത്തര മേഖലയില്‍ ആരംഭിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

BOND – Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകള്‍….

?? ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.

?? യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും.

?? അവരവരുടെ ഓഫീസിന് മുന്നില്‍ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.

?? ഈ സര്‍വീസുകളില്‍ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ‘BOND’ ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.

?? കോവിഡ് നിബന്ധനകള്‍ പാലിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് ‘BOND’ സര്‍വ്വീസിനായി ഉപയോഗിക്കുന്നത്.

?? എല്ലാ യാത്രക്കാര്‍ക്കും സാമൂഹ്യ അപകട ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കുന്നതാണ്.

?? ഓരോ ‘BOND’ സര്‍വ്വീസിന്റെയും യാത്രക്കാര്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ബസിന്റെ തല്‍സമയ ലോക്കേഷന്‍ യാത്രക്കാരെ അറിയിക്കുന്നതാണ്.

Exit mobile version