എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പിഎയ്ക്കും നിയമസഭാ ജീവനക്കാരനും കൊവിഡ് 19

തിരുവനന്തപുരം: എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പിഎയ്ക്കും നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ തന്നെ ഉണ്ടായിരുന്ന പിഎയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. അതിനിടെയാണ് നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Exit mobile version