മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. അണ്ടൂര്‍ക്കോണം മുന്‍ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്‍ക്കോണം നീതു ഭവനില്‍ സുജിയാണ് പോലീസിന്റെ പിടിയിലായത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങളാണ് ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മംഗലാപുരം പൊലീസ് അറസ്റ്റുചെയ്തത്.

ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. മംഗലപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബി വിനോദ്കുമാര്‍, എസ് ഐ വി തുളസീധരന്‍ നായര്‍, ജിഎസ് ഐ മാരായ ഗോപകുമാര്‍, ഹരി, രാധാകൃഷ്ണന്‍ എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version