സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോടാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബുവിന് ഈ മാസം പതിമൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.

അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയയുണ്ടായത്. പതിനൊന്ന് പേരുടെ രോഗ ഉറവിടവും വ്യക്തമല്ല.

Exit mobile version