സംസ്ഥാനത്ത് കോവിഡ് രൂക്ഷമാവും, അടിയന്തര സാഹചര്യം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ തേടി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. അടുത്ത മാസത്തോടെ കേരളത്തില്‍ പ്രതിദിനം 10,000- 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ കോവിഡ് ബ്രിഗേഡിലേക്ക് 18-50 ഇടയില്‍ പ്രായമുള്ളവരെ ക്ഷണിക്കുകയാണ് സര്‍ക്കാര്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ആരംഭിക്കുന്ന സിഎഫ്എല്‍ടിസികളിലേക്കെല്ലാം ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍, ടെക്‌നിക്കല്‍, ശുചീകരണ ജീവനക്കാരെയാണ് ആവശ്യമുള്ളത്.

വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 3 വിഭാഗം പ്രവര്‍ത്തകരെ ആവശ്യമുണ്ട്

1.മെഡിക്കല്‍: ഡോക്ടര്‍മാര്‍ (എംബിബിഎസ്, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ), നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവര്‍.
2.നോണ്‍ മെഡിക്കല്‍: എംബിഎ, എംഎസ്ഡബ്ല്യൂ, എംഎച്ച്എ യോഗ്യതയുള്ളവര്‍. കോവിഡ് സെന്റര്‍ മാനേജ്‌മെന്റ്, ഡേറ്റാ എന്‍ട്രി തുടങ്ങിയ ടെക്‌നിക്കല്‍ ജോലികള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്തും
3. മള്‍ട്ടി പര്‍പ്പസ് വിഭാഗം: വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ഏതു ജോലിയും ചെയ്യണം.

ലഭിക്കുന്ന സൗകര്യങ്ങള്‍

പരിശീലനം, ആവശ്യമെങ്കില്‍ താമസ സൗകര്യം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള പ്രതിഫലം, കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം.

താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത്

covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റില്‍ പേരും വിവരങ്ങളും റജിസ്റ്റര്‍ ചെയ്യാം.

Exit mobile version