സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം 15 മിനിറ്റ് മാത്രം; സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം വെട്ടിക്കുറച്ചു. 15 മിനിറ്റായാണ് പതാകയുയർത്തുന്നതടക്കുമുള്ള പരിപാടികളുടെ സമയം കുറച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.

ഇതിനിടെ, മലപ്പുറത്ത് കളക്ടർക്ക് അടക്കം രോഗബാധയുണ്ടായതും ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടി 15 മനിറ്റായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 100 പേർ പങ്കെടുക്കുന്ന പരേഡ് നടത്താനാണ് തീരുമാനിച്ചിരുന്നത്.

Exit mobile version