കോണ്‍ഗ്രസ് അണികളുടെ സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ഒടുവില്‍ സൈബര്‍ ആക്രമണം നിര്‍ത്തണമെന്ന് അണികളോട് അഭ്യര്‍ത്ഥിച്ച് ചെന്നിത്തല

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രണങ്ങളുടെ കണക്കുകള്‍ എണ്ണി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും ഉണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെയാണ് സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് രമേശ് ചെന്നിത്തല യുഡിഎഫ് അണികളോട് പറഞ്ഞത്.

സൈബര്‍ ആക്രമണം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അണികളോട് ചെന്നിത്തല ആഘ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സിപിഎം അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരും അണികളും നടത്തിയ സൈബര്‍ ആക്രമണത്തിന്റെ കണക്കുകള്‍ മുഖ്യമന്ത്രി ഇന്നലെ എണ്ണി പറഞ്ഞത്.

Exit mobile version