ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ഇനി കൊവിഡ് പരിശോധിക്കാം; പകരം ഇവ മാത്രം മതി

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കൊവിഡ് പരിശോധന നടത്താം. പകരം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകള്‍ നടത്താം.

കൊവിഡ് കേസുകള്‍ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക.

രോഗം സ്ഥിരീകരിക്കുന്ന വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ സ്വന്തം വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. രോഗലക്ഷണങ്ങള്‍ ഉള്ളവരാണെങ്കില്‍ ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും.

Exit mobile version