24ന് നിയമസഭാ സമ്മേളനം

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭ ചേരുന്ന കാര്യത്തില്‍ ധാരണയായത്.

നേരത്തെ ജൂലായ് 27 ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് നേരത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചത്. സഭാസമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Exit mobile version