നിയമസഭാ സമ്മേളനത്തിന് തുടക്കമായി; ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് വിജയം കൈവരിച്ചത്.

തിരുവനന്തപുരം: കേരള നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കമായി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയ അഞ്ച് പേരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. വികെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്). കെയു ജനീഷ് കുമാര്‍ (കോന്നി), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍ ), ടിജെ വിനോദ് (എറണാകുളം), എംസി ഖമറുദീന്‍ (മഞ്ചേശ്വരം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാലാ ഉള്‍പ്പെടെ ആറു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് വിജയം കൈവരിച്ചത്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 91 എംഎല്‍എമാരായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നീടുമ്പോള്‍ സംഖ്യ 93 ആയി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ നഷ്ടം യുഡിഎഫിനാണ്. യുഡിഎഫ് അംഗസംഖ്യ 47 ല്‍ നിന്ന് 45 ആയി കുറഞ്ഞിരിക്കുകയാണ്.

Exit mobile version