നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയാകും

ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കും

തിരുവനന്തപുരം: ശബരിമല വിവാദം കത്തി നില്‍ക്കെ ഇന്ന് നിയമസഭാ സമ്മേനം തുടങ്ങും. സ്ത്രീപ്രവേശനം ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. മഞ്ചേശ്വരം എംഎല്‍എ, ആയിരുന്ന പിബി അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും.

ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക. ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

Exit mobile version