പെട്ടിമുടിയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കന്നിയാറിന്റെ കരയില്‍ നിന്ന്, മരണസംഖ്യ 53 ആയി

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് കന്നിയാറിന്റെ കരയില്‍ നിന്നാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്താനുള്ളത് 17 പേരെയാണ്. അതില്‍ ഏറെയും കുട്ടികളാണ്.

പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. അതേസമയം ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഡിഎന്‍എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

Exit mobile version