കള്ളനോട്ട് അടി സംഘം കോഴിക്കോട് പിടിയില്‍; പ്രതികളില്‍ നിന്ന് കണ്ടെടുത്തത് നോട്ട് അടിക്കുന്ന യന്ത്രവും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളും

കോഴിക്കോട്: ബാലുശ്ശേരിയില്‍ കള്ളനോട്ടു സംഘത്തെ പിടികൂടി. കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളും സംഘത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലുള്ള വീട്ടില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ്് ചെയ്തിട്ടുണ്ട്.

മീത്തലെ മയ്‌ഞ്ചേരി രാജേഷിന്റെ വീട്ടില്‍ നിന്നാണ് യന്ത്രം കണ്ടെടുത്ത്. തുടര്‍ന്ന് വീട് പോലീസ് സീല് ചെയ്തു. എറണാകുളം വൈപ്പിന്‍ സ്വദേശി ഗീബര്‍ട്ട്, കോഴിക്കോട് നല്ലളം സ്വദേശി വൈശാഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തുക പൊലീസ് എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

എന്നാല്‍ പ്രതികള്‍ അടിച്ച നോട്ടുകള്‍ വിതരണം ചെയ്തിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

Exit mobile version