സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് മൂന്ന് പേര്‍

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.എറണാകുളത്തും മലപ്പുറത്തും കണ്ണൂരിലുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ കൊവിഡ് ചികിത്സയിലാണ്.

എറണാകുളത്ത് പള്ളുരുത്തി സ്വദേശി ചെറുപറമ്പ് ഗോപിയാണ് മെഡിക്കല്‍ കോളേജില് മരിച്ചത്. ഇദേഹം കരള്‍, വൃക്ക രോഗബാധിതന്‍ ആയിരുന്നു. കണ്ണൂരില്‍ കൂത്തുപറമ്പ് സ്വദേശി സിസി രാഘവനും മരിച്ചു. 71 വയസായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു നടത്തും.

Exit mobile version