കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; മാവേലിക്കര സ്‌റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍

ആലപ്പുഴ: മാവേലിക്കരയില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

പ്രതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാവേലിക്കര സ്റ്റേഷനിലെ പോലീസുകാരും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയിലായിരിക്കുകയാണ്. എസ്‌ഐ അടക്കം പത്ത് പോലീസുകാര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്.

Exit mobile version