മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെ മീനച്ചിലാറിന്റെ കരകളിലും പാലാ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡില്‍ ഇതിനോടകം വെള്ളം കയറി. ഇടപ്പാടി റോഡിലും വെള്ളം കയറിയിട്ടുണ്ട്.

അതേസമയം അടിവാരം, തീക്കോയി മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ആറ്റു തീരത്തിന്റെ നിരപ്പിലുള്ള സ്ഥലങ്ങളിലെല്ലാം ഇതിനോടകം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടറും തഹസില്‍ദാര്‍ അടക്കം റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീക്കോയി ,വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് ടീം നടപടി തുടങ്ങിയിട്ടുണ്ട്.

Exit mobile version