സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി (65) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന് (75) ആണ് നേരത്തെ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഹൃദ്രോഗബാധിതന് കൂടിയായിരുന്നു മരിച്ച മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്നാണ്. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

Exit mobile version