സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. 70 വയസായിരുന്നു. മരിച്ച ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രധാനചുമതലകള്‍ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ എല്ലാം തന്നെ പോലീസാണ് വഹിക്കുക. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Exit mobile version